കുപ്രസിദ്ധ ഗുണ്ട നീഗ്രോ സുരേഷ് എക്സൈസിന്റെ പിടിയിലായി; കയ്യിലുണ്ടായിരുന്നത് മയക്കുമരുന്ന് ഗുളികകള്‍

കൊച്ചി: കുപ്രസിദ്ധ ഗുണ്ട നീഗ്രോ സുരേഷ് എക്സൈസിന്റെ പിടിയിലായി.

നൈട്രോസെപാം സെഡേറ്റീവ് ഗുളികകളുമായാണ് ഇയാള്‍ എറണാകുളത്ത് എക്സൈസിന്റെ പിടിയിലായത്.
സുരേഷ് ബാലൻ എന്നാണ് ഇയാളുടെ യഥാർത്ഥ പേര്. വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളില്‍ പ്രതിയായ ഇയാളെ ഗുണ്ടാലിസ്റ്റില്‍ പെടുത്തി തടവില്‍ പാർപ്പിച്ചിരിക്കുകയായിരുന്നു. അടുത്തിടെയാണ് പുറത്തിറങ്ങിയത്.

വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചാണ് ഇയാള്‍ ലഹരി വില്‍പ്പന നടത്തിയിരുന്നത്. ഇടപാടുകാർന്ന് നല്‍കാനായി മയക്കുമരുന്ന് ഗുളികയുമായി കാത്തുനില്‍ക്കവെയാണ് ഇയാള്‍ എക്സൈസിന്റെ വലയിലായത്.

നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ കോളേജ് വിദ്യാർത്ഥികള്‍ അടക്കമുള്ളവർക്ക് മയക്ക് മരുന്ന് എത്തിച്ച്‌ നല്‍കുന്നത് സുരേഷായിരുന്നു.
മോഷണം, അടിപിടി, ഭവനഭേദനം , ഭീഷിണിപ്പെടുത്തല്‍, മയക്കുമരുന്ന് കടത്തല്‍ തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് ഇയാള്‍. വിവിധ സ്റ്റേഷനുകളില്‍ സുരേഷിനെതിരെ നിലവില്‍ കേസുകള്‍ ഉണ്ട്. ഗുണ്ടാലിസ്റ്റില്‍ പെടുത്തി തടവില്‍ പാർപ്പിച്ചിരുന്ന ഇയാള്‍ അടുത്തിടെയാണ് ജയിലില്‍ നിന്ന് ഇറങ്ങിയത്.