പ്രായപൂർത്തിയാകാത്ത പട്ടികജാതി പെൺകുട്ടിയെ പീഡിപ്പിച്ചു; മൂന്നു വർഷത്തോളം അതിജീവിതയെ ഭീഷണിപ്പെടുത്തി പലതവണ പീഡനത്തിന് ഇരയാക്കി; പ്രതിക്ക് 100 വർഷം തടവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ; കേസിൽ പാലാ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോസ് മാത്യു തയ്യിൽ ഹാജരായി

കോട്ടയം: പ്രായപൂർത്തിയാകാത്ത പട്ടികജാതി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് കഠിന ശിക്ഷ വിധിച്ച് കോടതി.

കടനാട് നൂറുമല മാക്കൽ ജിനു എം.ജോയിക്ക് (36) 100 വർഷം തടവാണ് വിധിച്ചിരിക്കുന്നത്. ഈരാറ്റുപേട്ട അതിവേഗ സ്പെഷൽ കോടതി (പോക്സോ) ജഡ്ജി റോഷൻ തോമസാണു ശിക്ഷ വിധിച്ചത്.

1.25 ലക്ഷം രൂപ പിഴയൊടുക്കാനും ഉത്തരവുണ്ട്. 2018 മാർച്ച് 24 മുതൽ 2021 ജനുവരി വരെയുള്ള കാലയളവിൽ അതിജീവിതയെ ഭീഷണിപ്പെടുത്തി ഒട്ടേറെത്തവണ പീഡിപ്പിച്ചെന്നാണു കേസ്.

മേലുകാവ് എസ്എച്ച്ഒ ജോസ് കുര്യനാണു പ്രതിയെ അറസ്റ്റ് ചെയ്തത്. പാലാ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോസ് മാത്യു തയ്യിൽ ഹാജരായി.