ഫ്ലാറ്റില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന്റെ ഉള്ളില്‍ നിന്നും ചീറ്റുന്ന ശബ്ദം; പരിശോധനയില്‍ കണ്ടെത്തിയത് മൂര്‍ഖന്‍ പാമ്പിനെ

aണ്ണൂര്‍: കണ്ണൂരിലെ കക്കാട് ഫ്ലാറ്റില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന്റെ ലൈറ്റിന്റെ ഉള്‍ഭാഗത്ത് മൂര്‍ഖന്‍ കയറി.

ചീറ്റുന്ന ശബ്ദം കേട്ടാണ് ഉടമ ശ്രദ്ധിച്ചത്.

ഫ്ലാറ്റിലെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു സ്‌കൂട്ടര്‍. പാമ്പു പിടുത്തക്കാരന്‍ എത്തിയാണ് പാമ്പിനെ പുറത്തെടുത്തത്.

തുടര്‍ന്ന് സുരക്ഷിതമായി പാമ്പിനെ ചാക്കിലാക്കി മാറ്റി.

വേനൽ കടുത്തതോടെ പാമ്പുകളുടെ ശല്യം രൂക്ഷമാവുകയാണ്. സംസ്ഥാനത്ത് കടുത്ത ജാഗ്രതയാണ് നിർദ്ദേശിച്ചിരിക്കുന്നത്.