ഭക്ഷണത്തിനു ശേഷം ചൂടുവെള്ളം കുടിക്കാറുണ്ടോ? അത് ശരീരത്തിന് നല്ലതാണോ? അറിയാം വിശദമായി

കോട്ടയം: ശരീരത്തിന് ആവശ്യമായ വെള്ളം നിങ്ങള്‍ കുടിക്കാറുണ്ടോ?. ആരോഗ്യം നിലനിർത്തുന്നതില്‍ വെള്ളം കുടിക്കുന്നതിന് ഏറെ പ്രാധാന്യമുണ്ട്.

ഒരു ദിവസം എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുറഞ്ഞത് കുടിക്കണമെന്നാണ് വിദഗ്ദർ നിർദേശിക്കുന്നത്. വെള്ളം കുടിക്കുന്നത് കുറഞ്ഞാല്‍, അത് പലതരം ആരോഗ്യപ്രശ്ങ്ങള്‍ക്കും ഇടയാക്കും. എന്നാല്‍ ഭക്ഷണശേഷം ചൂടുവെള്ളം കുടിക്കരുതെന്ന് ചില പ്രചരണങ്ങള്‍ നാം കാണുന്നുണ്ട്. ഇക്കാര്യത്തില്‍ എന്തെങ്കിലും യാഥാർഥ്യമുണ്ടോ?.

ഭക്ഷണത്തിന് ശേഷം ചൂടുവെള്ളം കുടിക്കുന്നത് ദഹനത്തെ സഹായിക്കുമെന്നാണ് വിദഗ്ദരായ ഡോക്ടർമാർ പറയുന്നത്. ഇത്തരത്തില്‍ ഭക്ഷണശേഷം ചൂടുവെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുമെന്ന കാര്യത്തില്‍ ശാസ്ത്രീയ തെളിവുകളില്ല.

ചൂടുവെള്ളം പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതിനും രക്തചംക്രമണ പ്രവർത്തനത്തിനും സഹായിക്കും, ഇത് പഞ്ചസാരയുടെ സംസ്കരണത്തിന് ശരീരത്തെ സഹായിക്കും. എന്നാല്‍ ഭക്ഷണക്രമം, വ്യായാമം, മരുന്നുകള്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റ് കാര്യങ്ങള്‍ കൂടി നോക്കുമ്പോള്‍ ചൂടുവെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരടെ നിയന്ത്രണത്തിലുള്ള സ്വാധീനം വളരെ ചെറുതാണ്.

ദഹനം വർധിപ്പിക്കുകയും ഭക്ഷണത്തില്‍ നിന്ന് ഗ്ലൂക്കോസ് ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കുകയും ചെയ്യുക എന്നതാണ് ഈ പ്രക്രിയയില്‍ ചൂടുവെള്ളം കുടിക്കുന്നതിലൂടെ സംഭവിക്കുന്നതെന്നും അവർ പറഞ്ഞു. എന്നിരുന്നാലും, ചെറുചൂടുള്ള വെള്ളം മാത്രം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്ക്കാൻ സാധ്യതയില്ല.