ഡൽഹി : ഐപിഎല്‍ ക്രിക്കറ്റില്‍ രാജസ്ഥാൻ റോയല്‍സിനെ നയിക്കാൻ സഞ്ജു സാംസണ് ബിസിസിഐയുടെ അനുമതി.
സഞ്ജുവിന് ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചതിനാല്‍ രാജസ്ഥാന്‍റെ വിക്കറ്റ് കീപ്പിങും ക്യാപ്റ്റൻസിയും ഏറ്റെടുക്കാനാണ് ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസിന്‍റെ അനുമതി ലഭിച്ചത്.
വിരലിന് പരുക്കേറ്റ സഞ്ജു ഐപിഎല്ലിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ ഇംപാക്‌ട് പ്ലെയറായാണ് ഇറങ്ങിയത്. റിയാല്‍ പരാഗായിരുന്നു ടീം ക്യാപ്റ്റൻ. ശനിയാഴ്ച പഞ്ചാബ് കിംഗ്‌സിനെതിരായ രാജസ്ഥാൻ റോയല്‍സിനെ ത്സരത്തില്‍ സഞ്ജു നയിക്കും.
വലതുകൈയുടെ ചൂണ്ടുവിരലിന് ഒടിവുണ്ടായതിനാല്‍ ശസ്ത്രക്രിയ ആവശ്യമായി വന്ന രാജസ്ഥാൻ റോയല്‍സ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പിംഗിനും ഫീല്‍ഡിംഗിനും സിഒഇയുടെ മെഡിക്കല്‍ ടീമിന്റെ അനുമതി തേടുന്നതിനായി ഈ ആഴ്ച ആദ്യം ഗുവാഹത്തിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയിരുന്നു. ഫിറ്റ്നസ് പരിശോധനകളില്‍ അദ്ദേഹം വിജയിച്ചതോടെയാണ് പുതിയ തീരുമാനം.
