ബാംഗ്ലൂരില്‍ നിന്ന് സ്വകാര്യ ബസില്‍ ലഹരിമരുന്ന് കടത്താൻ ശ്രമം; എക്സൈസിന്റെ പരിശോധനയില്‍ യുവാവ് അറസ്റ്റില്‍; പിടിച്ചെടുത്തത് 21 ഗ്രാം എംഡിഎംഎ

കണ്ണൂർ: ബാംഗ്ലൂരില്‍ നിന്നും കണ്ണൂരിലേക്ക് സ്വകാര്യ ബസില്‍ വരികെയായിരുന്ന യുവാവില്‍ നിന്ന് ലഹരി മരുന്ന് പിടിച്ചെടുത്തു.

കണ്ണൂർ കൂട്ടുപുഴ എക്സൈസ് ചെക് പോസ്റ്റിലായിരുന്നു സംഭവം. യുവാവിനെ എക്സൈസുകാർ അറസ്റ്റ് ചെയ്തു.

ഇയാളുടെ പക്കല്‍ നിന്നും 21 ഗ്രാം എംഡിഎംഎ യാണ് പിടിച്ചെടുത്തത്. സംശയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്.

കണ്ണൂർ ചേലോറ സ്വദേശി റഹീസ് (37) ആണ് അറസ്റ്റിലായത്. പത്ത് വർഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇരിട്ടി എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ രജിത്ത് സിയും സംഘവും കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥരും സംയുക്തമായാണ് ചെക്ക് പോസ്റ്റില്‍ പരിശോധന നടത്തിയത്.