തിരുവനന്തപുരം: മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ ബൈബിള്‍ പ്രഭാഷണ പുസ്തകവുമായി വി ഡി സതീശന്‍. ‘ആദം നീ എവിടെ ആകുന്നു?’ എന്ന പുസ്തകം ഡി സി ബുക്സ് പുറത്തിറക്കും.
നാളെ മുതല്‍ പുസ്തകം വില്‍പ്പനയ്‌ക്കെത്തും. ബൈബിള്‍ സുവിശേഷ പ്രഭാഷണങ്ങളുടെ സമാഹാരം എന്നാണ് കവര്‍പേജില്‍ എഴുതിയിട്ടുള്ളത്.
ദൈവത്തെ അന്വേഷിക്കുന്ന പുസ്തകമാണിതെന്ന് അവതാരികയില്‍ ഡോ. സിറിയക് തോമസ് കുറിച്ചിരിക്കുന്നു.
അതേസമയം, തെരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ആരാകും മുഖ്യമന്ത്രി എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.
മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ തുടരുകയാണ്. എംഎല്‍എമാരുടെ നിലപാടറിഞ്ഞ് എഐസിസി നിരീക്ഷകര്‍ മടങ്ങിയതോടെ ഡല്‍ഹി കേന്ദ്രീകരിച്ചാണ് തുടര്‍ ചര്‍ച്ചകള്‍.
എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്‌നിക്ക്, അജയ് മാക്കന്‍ എന്നിവര്‍ ഹൈക്കമാന്‍ഡിന് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
