ഭര്‍തൃഗൃഹത്തിലെ യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അറസ്റ്റില്‍; ആശിഷിനെതിരെ ആത്മഹത്യപ്രേരണ കുറ്റം അടക്കം ചുമത്തി പൊലീസ്

പത്തനംതിട്ട: കോന്നി പയ്യനാമണ്ണില്‍ ഭർതൃ വീട്ടിലെ യുവതിയുടെ ആത്മഹത്യയില്‍ ഭർത്താവ് അറസ്റ്റില്‍.

ഭർത്താവ് ആശിഷ് ആണ് അറസ്റ്റിലായത്.
വട്ടക്കാവ് സ്വദേശിനി ആര്യ കൃഷ്ണ (22) യെ ചൊവ്വാഴ്ച ആണ് ഭർതൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ആശിഷിനെതിരെ ആത്മഹത്യപ്രേരണ, സ്ത്രീധന പീഡന നിരോധന നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ആശിഷിനെതിരെ യുവതിയുടെ കുടുംബം മൊഴി നല്‍കിയിരുന്നു.