ന്യൂഡല്‍ഹി: ഏറെ കോളിളക്കം സൃഷ്‌ടിച്ച ശബരിമല യുവതി പ്രവേശന വിഷയം സുപ്രിംകോടതി ഉടൻ പരിഗണിക്കില്ലെന്ന് വിവരം.
12ന് സുപ്രീംകോടതിയുടെ ഒൻപതംഗ ബെഞ്ച് പരിഗണിക്കുന്ന ഹര്‍ജികളുടെ പട്ടികയില്‍ ശബരിമല യുവതി പ്രവേശന വിഷയം ഉള്‍പ്പെട്ടിട്ടില്ല.
2018 സെപ്‌തംബര്‍ 28നാണ് ശബരിമല യുവതീപ്രവേശനം അനുവദിച്ചുള്ള ചരിത്രവിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്. പിന്നീട് വിഷയം പരിഗണിച്ച അഞ്ചംഗ ബെഞ്ച് ഹര്‍ജികള്‍ വിശാല ബെഞ്ചിന്റെ പരിഗണനയ്‌ക്ക് വിട്ടു.
ഒൻപതംഗ ബെഞ്ച് പരിഗണിക്കുന്ന നാല് കേസുകള്‍ മാത്രമാണ് ലിസ്റ്റ് ചെയ്‌തിരിക്കുന്നത്. ഏഴംഗ ബെഞ്ച് പരിഗണിക്കുന്ന ആറ് കേസുകളും ലിസ്റ്റ് ചെയ്‌തിട്ടുണ്ട്.
