പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിന് വനം വകുപ്പും സജ്ജം.
സന്നിധാനത്ത് നൂറോളം ഫോറസ്റ്റ് ഓഫീസര്‍മാരെ ഇതിനോടകം തന്നെ വിന്യസിച്ചിട്ടുണ്ട്.
റേഞ്ച് ഓഫീസര്‍, സെക്ഷൻ ഓഫീസര്‍, ഡെപ്യൂട്ടി റേഞ്ചര്‍, 45 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ എന്നിവരെയും സന്നിധാനത്ത് നിയോഗിച്ചിട്ടുണ്ട്.
പമ്പ മുതല്‍ സന്നിധാനം വരെയും പുല്‍മേട് മുതല്‍ സന്നിധാനം വരെയും സ്‌നേക്ക് റെസ്‌ക്യൂ ടീം, എലിഫന്റ് സ്‌ക്വാഡ്, ഫോറസ്റ്റ് വാച്ചര്‍മാര്‍, പ്രൊട്ടക്ഷൻ വാച്ചര്‍മാര്‍, ആംബുലൻസ് സര്‍വീസ്, ഭക്തര്‍ക്ക് ആവശ്യമായ വെള്ളവും ബിസ്ക്കറ്റും നല്‍കാൻ സ്‌പെഷ്യല്‍ ടീം, റാപ്പിഡ് റെസ്‌പോണ്‍സ് ടീം എന്നിവരെയും നിയോഗിച്ചു.
