കോട്ടയം ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ജല അതോറിറ്റി വൻ അഴിമതി നടത്തിയെന്ന ആരോപണം; വിജിലൻസ് അന്വേഷണം ആരംഭിച്ചു; സംഭവത്തിൽ അടിയന്തരമായി റിപ്പോർട്ട് തേടി മന്ത്രി; പൈപ്പ് ലൈൻ സ്ഥാപിച്ചെന്ന് പറഞ്ഞ് 14 ലക്ഷം തട്ടിപ്പ് നടത്തിയെന്നതാണ് കേസ്

കോട്ടയം : കോട്ടയം ജില്ലാ പഞ്ചായത്ത്പദ്ധതിയിൽ ജലഅതോറിറ്റി വൻ അഴിമതി നടത്തിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചിരിക്കെ മന്ത്രി റോഷി അഗസ്റ്റിൻ അടിയന്തരമായി റിപ്പോർട്ട് ആവശ്യപ്പെട്ടു.

സൂപ്രണ്ടിങ് എൻജിനീയറോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻ ജിനീയറോടും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇടാത്ത പൈപ്പ് ലൈൻ ഇട്ടു എന്നു പറഞ്ഞ് 14 ലക്ഷത്തിന്റെ തിരിമറി നടത്തിയെന്നാണ് പരാതി.
സംഭവത്തിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു.

രാവിലെ ജല അതോറിറ്റി ഓഫിസിലെത്തിയ വിജിലൻസ് സംഘം രേഖകൾ പരിശോധിച്ചു. പദ്ധതിയിൽ ക്രമക്കേടുണ്ടെങ്കിൽ പരിശോധിക്കുക തന്നെ വേണ മെന്നു ജില്ലാ പഞ്ചായത്ത് പ്രസ
ഡന്റ് കെ. വി. ബിന്ദു പ്രതികരി ച്ചു. ജില്ലാ ജനറൽ ആശുപത്രിയിലേക്കു ശുദ്ധജലം എത്തിക്കുന്നതിനു പൈപ്പ്ലൈൻ സ്ഥാപിക്കു ന്നതിനുള്ള പദ്ധതിയിലാണ് അഴിമതി. ജല അതോറിറ്റിയിൽ നിന്നു ജില്ലാ ജനറൽ ആശുപത്രിയിൽ പൈപ്പ്ലൈൻ സ്ഥാപിച്ചതാണു പദ്ധതി. ഇതുവഴി ജില്ലാ ആശുപത്രിയിലേക്കു നേരിട്ടു മുടങ്ങാതെ വെള്ളം എത്തിക്കാൻ കഴിയുന്നുണ്ട്.

പദ്ധതി നിർവഹണത്തിനായി 87.88 ലക്ഷം രൂപ ജലഅതോറിറ്റക്കു ജില്ലാ പഞ്ചായത്ത് നൽകി. ലൈൻ സ്ഥാപിച്ച ശേഷം ബാക്കി തുക ജില്ലാ പഞ്ചായത്തിലേക്കു തിരിച്ചടയ്ക്കണമെന്നാണു വ്യ വസ്ഥ. എന്നാൽ വാട്ടർ അതോറിറ്റി ഓഫിസിൽനിന്നു ലോഗോസ് ഭാഗം വഴി ജനറൽ ആശുപത്രിവരെ 1431 മീറ്റർ പൈപ്പ് മതി.

ബാക്കി 670 മീറ്ററിൻ്റെ പണം 14 ലക്ഷം രൂപയാണു തിരിച്ചടയ്ക്കേണ്ടത്. എന്നാൽ അധികമായി പൈപ്പ് ലൈൻ ഇട്ടു 2,100 മീറ്ററെന്നു കണക്കുണ്ടാക്കിയെന്നാണു വിവരം. പൊലീസിനെയും വിജി ലൻസിനെയും മാറ്റിനിർത്തി കോടതിയുടെ നിരീക്ഷണത്തിൽ ജല അതോറിറ്റിയിലെ അഴിമതി അന്വേഷിക്കണമെന്ന് തിരുവ ഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആവശ്യപ്പെട്ടു.