പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പെൺകുട്ടിയേയും മാതാപിതാക്കളേയും വീട് കയറി ആക്രമിച്ചു; പോക്സോ കേസിൽ 22കാരന് 65 വർഷം കഠിന തടവും 2.5 ലക്ഷം രൂപ പിഴയും ശിക്ഷ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ 65 വർഷം കഠിന തടവിന് വിധിച്ചു.

സീതത്തോട് സ്വദേശി (22) സോനു സുരേഷിനാണ് പത്തനംതിട്ട പോക്സോ സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചത്. 17 കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിലാണ് ശിക്ഷ.

തടവ് കൂടാതെ പ്രതി 2.5 ലക്ഷം രൂപ പിഴയും അടയ്ക്കണം. 2022 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒന്നിലധികം തവണ പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചു.

പ്രതി പെൺകുട്ടിയേയും മാതാപിതാക്കളേയും വീട് കയറി ആക്രമിച്ചിരുന്നെന്നും കോടതി കണ്ടെത്തി.