പത്തനംതിട്ട: പന്തളത്ത് വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം.
പന്തളം കൂരമ്പാലയിലാണ് വീടിന് മുകളിലേക്ക് നിയന്ത്രണം വിട്ട ലോറി മറിഞ്ഞിരിക്കുന്നത്.
അപകടത്തില്‍ 4 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാജേഷ് ,ദീപ, മീനാക്ഷി, മീര എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. മറിഞ്ഞത് ലോഡ് കയറ്റി വന്ന ലോറിയായതിനാല്‍ വീട് ഏകദേശം പൂർണമായി തകർന്ന നിലയിലാണ്. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
