കോട്ടയം: കടനാട് സര്‍വീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗങ്ങള്‍ രാജിവെച്ചു.
പ്രസിഡന്റും വൈസ് പ്രസിഡന്റും അടക്കം ഏഴുപേരാണ് രാജി വെച്ചത്.
13 അംഗ ഭരണ സമിതിയില്‍ ഒരംഗം നേരത്തെ രാജി വെച്ചിരുന്നു. നിക്ഷേപകര്‍ക്ക് 55 കോടിയോളം രൂപ കുടിശിക നല്‍കാനാവാത്ത വിധം പ്രതിസന്ധിയില്‍ ആയിരുന്നു ബാങ്ക്.
ക്രമരഹിതമായ വായ്പകള്‍ നല്‍കിയെന്ന ആരോപണം ഭരണ സമിതിക്കെതിരെ ഉയര്‍ന്നിരുന്നു. നിക്ഷേപര്‍ക്ക് പണം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ബാങ്കില്‍ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതോടെയാണ് ഭരണ സമിതിയുടെ രാജിയുണ്ടായത്.
