ഭീമൻ കുഴികള്‍ക്ക് റോഡ് തന്നെ പരിഹാരം കാണും; നൂതന സാങ്കേതികവിദ്യയുമായി നാഷണല്‍ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യ/

ന്യൂഡല്‍ഹി: അറ്റകുറ്റപ്പണികള്‍ക്ക് സ്വയം പരിഹാരം കണ്ടെത്താൻ സാധിക്കുന്ന റോഡുകള്‍?

കേള്‍ക്കുമ്പോള്‍ അതിശയം തോന്നുമെങ്കിലും സംഭവം സത്യമാണ്.
നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. രാജ്യത്തെ റോഡ് അറ്റകുറ്റപ്പണികളില്‍ വിപ്ലവം സൃഷ്ടിക്കാൻ സാദ്ധ്യതയുള്ള ഒരു നൂതന സാങ്കേതികവിദ്യ പര്യവേക്ഷണം ചെയ്യാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ട്.

ഇന്ത്യയിലെ റോഡപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും പ്രധാന കാരണമാകുന്ന കുഴികളുടെ നിരന്തരമായ പ്രശ്നം പരിഹരിക്കാനുള്ള കഴിവുള്ള സെല്‍ഫ്ഹീലിംഗ് അസ്ഫാല്‍റ്റിന്റെ ഉപയോഗത്തെ കുറിച്ചാണ് പര്യവേക്ഷണം.

എന്നിരുന്നാലും, സാങ്കേതികവിദ്യ വലിയ തോതില്‍ നടപ്പിലാക്കുന്നതിന് മുമ്ബ്, അതിന്റെ സാദ്ധ്യതയും ഫലപ്രാപ്തിയും ഉറപ്പാക്കുന്നതിന് സമഗ്രമായ വിശകലനം നടത്താൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. ചെലവ് കുറയ്ക്കുന്നത് അടക്കം പരിഗണനയിലുണ്ട്.