റവ കൊണ്ട് തയ്യാറാക്കിയ നല്ല പഞ്ഞി പോലെയുള്ള സോഫ്റ്റ് ഇഡലി തയ്യാറാക്കിയലോ? റെസിപ്പി ഇതാ

കോട്ടയം: റവ കൊണ്ട് തയ്യാറാക്കിയ നല്ല പഞ്ഞി പോലെയുള്ള സോഫ്റ്റ് ഇഡലി റെസിപ്പി ഇതാ

ഒരു ബൗളിലേക്ക് ഒരു കപ്പ് റവ ചേർക്കുക കൂടെ മുക്കാല്‍ കപ്പ് നല്ല തിളച്ച വെള്ളം ഒഴിച്ച്‌ നല്ലപോലെ മിക്സ് ചെയ്യുക

ഇനി ഇതിലേക്ക് അരക്കപ്പ് നല്ല കട്ട തൈര് ചേർക്കുക പുളിയുള്ള തൈരാണ് വേണ്ടത്നല്ലപോലെ മിക്സ് ചെയ്ത് മിക്സിയുടെ ജാറിലേക്ക് മാറ്റി ഒന്ന് അരച്ചെടുക്കുക ഒരുപാട് സമയം അരച്ചെടുക്കരുത് ജസ്റ്റ് ഒന്ന് മിക്സ് ആയി കിട്ടിയാല്‍ മതിവെള്ളം കുറവാണെങ്കില്‍ മാത്രം അല്പം വെള്ളം ചേർത്ത് കൊടുത്ത് നന്നായി ഇളക്കി ഇഡലി മാവിൻറെ പരുവത്തില്‍ ആക്കിയെടുക്കുകഇനി ഇതിലേക്ക് പാകത്തിന് ഉപ്പും കാല്‍ ടീസ്പൂണ്‍ സോഡാപ്പൊടിയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് അടച്ചുവെച്ച്‌ 10 മിനിറ്റ് റസ്റ്റ് ചെയ്യാൻ വയ്ക്കാം10 മിനിറ്റ് ശേഷം ഇഡലി ചെമ്ബില്‍ വെള്ളം വെച്ച്‌ ഇഡലിത്തട്ടിലേക്ക് എണ്ണ തൂവി മാവ് ഒഴിച്ച്‌ കൊടുത്തു 10 മിനിറ്റ് ആവിയില്‍ വേവിച്ചെടുക്കാം