കോട്ടയം: നമ്മുടെ വീട്ടില്‍ നിന്ന് തന്നെ അച്ചപ്പം ഉണ്ടാക്കിയെടുക്കാൻ കടയില്‍ നിന്ന് വാങ്ങുന്ന അതേ ടേസ്റ്റില്‍ അതിനെക്കാളും ഗുണമേന്മയുള്ള അച്ചപ്പം നമുക്ക് തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്.
വളരെ പെട്ടെന്ന് തന്നെ കുറഞ്ഞ സാധനങ്ങള്‍ വച്ച് നമുക്ക് ഉണ്ടാക്കിയെടുക്കാം. കുട്ടികള്‍ക്ക് മുതല്‍ മുതിർന്നവർക്ക് വരെ ഒരേപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണിത്. ചായയ്ക്കും മറ്റും തിന്നാം. തുടക്കകാർക് മുതല്‍ എല്ലാവർക്കും ഉണ്ടാക്കിയെടുക്കാം.
ആദ്യം ഒരു കുഴിയുള്ള പാത്രം എടുത്ത് അതിലേക്ക് രണ്ട് മുട്ട ഇടുക. ശേഷം അതിലേക്ക് 10 ടീസ്പൂണ്‍ പഞ്ചസാര ഇട്ട് ബീറ്റർ വെച്ച് നല്ലപോലെ അടിച്ചെടുക്കാവുന്നതാണ്. ഇനി ഇതിലേക്ക് നേരത്തെ വറുത്തു പൊടിച്ചു വെച്ചിട്ടുള്ള അരി കുറച്ചു കുറച്ച് ആയിട്ട് ചേർത്തു കൊടുക്കുക. ഇനി ഇതിലേക്ക് ഒന്നര കപ്പ് തേങ്ങാപ്പാല്‍ എടുത്തത് ചേർത്തു നല്ല രീതിയില്‍ മിക്സ് ചെയ്ത് എടുക്കുക. ആവശ്യത്തിനനുസരിച്ച് കുറച്ചു ചൂടുവെള്ളവും ഉപ്പും ചേർത്ത് നല്ല പേസ്റ്റ് രൂപത്തില്‍ ഇത് ഇളക്കിയെടുക്കാവുന്നതാണ്. ഇനി ഇതിലേക്ക് എള്ള് ചേർക്കുക. ശേഷം പഞ്ചസാരയുടെ അളവ് കുറവാണെങ്കില്‍ പഞ്ചസാര പൊടിച്ചത് മാത്രം ചേർത്ത് നല്ല രീതിയില്‍ എടുക്കുക. നമ്മുടെ അച്ചപ്പത്തിന്റെ ബാറ്റർ ഇവിടെ തയ്യാറായി.
ഇതൊരു അടപ്പുള്ള പാത്രത്തില്‍ വച്ച് കുറച്ചുസമയം റസ്റ്റ് ചെയ്യാൻ വേണ്ടി വയ്ക്കുക. അതിനുശേഷം ഒരു പാൻ എടുത്ത് അതിലേക്ക് പൊരിക്കാൻ വേണ്ടിയിട്ടുള്ള എണ്ണ ഒഴിച്ച് നല്ല രീതിയില്‍ ചൂടാക്കി എടുക്കുക. അതിനോടൊപ്പം തന്നെ അച്ചപ്പത്തിന്റെ അച്ചും എണ്ണയില്‍ തന്നെ വെച്ച് ചൂടാക്കുക. എന്നാല്‍ മാത്രമേ അച്ചപ്പം ഉണ്ടാക്കുമ്പോള്‍ എണ്ണയില്‍ പെട്ടെന്ന് അച്ചപ്പം വീഴത്തുള്ളു. ഇനി നേരത്തെ എടുത്തു വെച്ച ആ ബാറ്റർ നല്ല രീതിയില്‍ ഒന്ന് ഇളക്കി അതിലേക്ക് ചൂടായ അച്ചപ്പത്തിന്റെ അച് മുക്കി എണ്ണയിലേക്ക് വയ്ക്കുക. ഈ രീതിയില്‍ ചെയ്യുമ്പോള്‍ നല്ല സൂപ്പർ ആയിട്ടുള്ള അടിപൊളി അച്ചപ്പം തയ്യാറായി കിട്ടും. നല്ല ക്രിസ്പി ആയിട്ട് നല്ല രുചിയുള്ള കടയില്‍ നിന്നും വാങ്ങുന്ന അതേ ടേസ്റ്റ് ഉള്ള അച്ചപ്പം തയ്യാർ.
