കോട്ടയം: എന്നും ഒരുപോലുള്ള ദോശ കഴിച്ച് മടുത്തോ?
എങ്കില്‍ അല്പം വ്യത്യസ്തമായി ഒരു ദോശ ഉണ്ടാക്കിയാലോ? എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന റവ ദോശ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
റവ – 1 കപ്പ്
ആട്ട – 1/4 കപ്പ്
സവാള – 1 ഇടത്തരം
പച്ചമുളക് – 2 എണ്ണം
ഇഞ്ചി – ചെറിയ കഷ്ണം
വറ്റല്‍ മുളക് – 2 എണ്ണം
തൈര് – 1/2 കപ്പ്
ഉപ്പ് – ആവശ്യത്തിന്
വെള്ളം – 1 കപ്പ്
മഞ്ഞള്‍പ്പൊടി – 1 നുള്ള്
സോഡാപ്പൊടി – 1/4 ടീസ്പൂണ്‍
മല്ലിയില – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു മിക്സിയുടെ ജാറില്‍ റവ, ആട്ട, സവാള, പച്ചമുളക്, ഇഞ്ചി, തൈര്, ഉപ്പ് എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് അരച്ചെടുക്കണം, അരച്ചെടുത്ത മാവില്‍ സോഡാപ്പൊടിയും മല്ലിയിലയും ചേർത്ത് ഇളക്കി ഒരു പാൻ ചൂടാക്കി ഓരോ തവി മാവ് ഒഴിച്ച് ദോശ ചുട്ടെടുക്കാം. റവ ദോശ തയാർ.
