തിരുവനന്തപുരം: കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൻ്റെ കീഴിൽ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സി ഐഎസ്‌എഫ്) ൽ ജോലി നേടാൻ അവസരം.
കോൺസ്റ്റബിൾ/ ഡ്രൈവർ, കോൺസ്റ്റബിൾ/ ഡ്രൈവർ- കം- പമ്പ് ഓപ്പറേറ്റർ (ഡിസിപിഒ) തസ്തികകളിലാണ് നിയമനം. ആകെ 1124 ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. താല്പര്യമുള്ളവർ മാർച്ച് 4 വരെ ഓൺലൈൻ അപേക്ഷ നല്കുക.
തസ്തിക & ഒഴിവ്
സി ഐഎസ്‌എഫിൽ ജോലി നേടാൻ അവസരം. കോൺസ്റ്റബിൾ/ ഡ്രൈവർ, കോണ്സ്റ്റബിൾ/ ഡ്രൈവർ- കം- പമ്പ് ഓപ്പറേറ്റർ (ഡിസിപിഒ) റിക്രൂട്ട്മെന്റ്. ആകെ 1124 ഒഴിവുകൾ.
കോൺസ്റ്റബിൾ/ ഡ്രൈവർ = 845 ഒഴിവുകൾ.
കോൺസ്റ്റബിൾ/ ഡ്രൈവർ- കം- പമ്പ് ഓപ്പറേറ്റർ (ഡിസിപിഒ) = 279 ഒഴിവുകൾ.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 21,700 രൂപ മുതർ 69,100 രൂപ വരെ ശമ്പളമായി ലഭിക്കും.
പ്രായപരിധി
21 വയസ് മുതൽ 27 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
കോൺസ്റ്റബിൾ/ ഡ്രൈവർ
പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ വിജയം. ഉദ്യോഗാർഥികൾക്ക് ഹെവി അല്ലെങ്കിൽ ട്രാന്സ്പോർട്ട് വെഹിക്കിൾ ലൈസന്സ് വേണം. കൂടെ ലൈറ്റ് മോട്ടോര് വെഹിക്കിൾ ലൈസന്സും വേണം.
കോൺസ്റ്റബിൾ/ ഡ്രൈവർ- കം- പമ്പ് ഓപ്പറേറ്റർ (ഡിസിപിഒ)
പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത.
ഉദ്യോഗാർഥികൾക്ക് ഹെവി, ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് വേണം.
അപേക്ഷ ഫീസ്
ജനറൽ, ഒബിസി ഉദ്യോഗാർഥികൾക്ക് 100 രൂപ അപേക്ഷ ഫീസുണ്ട്. മറ്റുള്ളവർ ഫീസടക്കേണ്ടതില്ല. ഓൺലൈനായി പണമടയ്ക്കാം.
അപേക്ഷ
താല്പര്യമുള്ളവർ കേന്ദ്ര പ്രതിരോധ സേനയായ സി ഐഎസ്‌എഫിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈൻ അപേക്ഷ നൽകുക. സംശയങ്ങൾക്ക് താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം പൂർണ്ണമായും വായിച്ച് മനസിലാക്കുക.
