ചോറ് കൊണ്ടുണ്ടാക്കാം, പൂ പോലെയുള്ള കിടിലൻ പൊറോട്ട; റെസിപ്പി ഇതാ

കോട്ടയം: കടകളില്‍ പോയി കഴിക്കാതെ പൊറോട്ട വീട്ടില്‍ ഉണ്ടാക്കി നോക്കുന്നവരും ഉണ്ട്. എന്നാല്‍ അത് അത്ര സോഫ്റ്റ് ആയി തോന്നിയില്ലേ ?

എന്നാല്‍ കുറച്ച്‌ ചോറ് ബാക്കി വന്നാല്‍ സോഫ്റ്റ് പൊറോട്ട ആകാം.

ചേരുവകള്‍

ചോറ് – 2 ഗ്ലാസ്സ്
മൈദ – 4 ഗ്ലാസ്സ്
വെള്ളം – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
ഓയില്‍ – ഒരു ടേബിള്‍ സ്പൂണ്‍
നെയ്യ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മിക്സിയുടെ ജാറിലേക്ക് രണ്ട് ഗ്ലാസ്സ് ചോറ് അരയാൻ ആവശ്യമായ വെള്ളം മാത്രം ചേർത്തു നന്നായി അരച്ചെടുക്കുക. ഇത് നാല് ഗ്ലാസ്സ് മൈദയിലേക്ക് ഇത് ചേർത്തു കൊടുത്തു പാകത്തിന് ഉപ്പും ചേർത്തു നന്നായി കുഴച്ചെടുക്കുക. ഇതിലേക്ക് രു ടേബിള്‍ സ്പൂണ്‍ ഓയില്‍ ചേർത്തു ഒന്ന് കൂടി കുഴച്ചെടുത്ത് ഒരു 15 മിനുട്ട് അടച്ചു വെക്കുക. ഇനി ഉരുളകളാക്കി കനം കുറച്ചു എണ്ണ തൂവി പരത്തി ചുറ്റിയെടുക്കുക (പരത്തിയിട്ടു കത്തി കൊണ്ട് വരഞ്ഞു കൊടുത്താല്‍ ലയെർ ആയിക്കിട്ടും). ചുറ്റിയെടുത്ത ഓരോ റോളും പരത്തി ചൂടായ തവയില്‍ വെച്ച്‌ തിരിച്ചും മറിച്ചും ഇട്ട് ഇടക്ക് ഓയിലും നെയ്യും തൂവി ചുട്ടെടുക്കാം. ചൂടോട് കൂടി തന്നെ പൊറാട്ട (രണ്ടോ മൂന്നോ എണ്ണം വെച്ച്‌)കൈ കൊണ്ട് അടിച്ചെടുത്താല്‍ നല്ല സോഫ്റ്റായി ലയറൊക്കെ ആയിട്ടുള്ള നല്ല പൊറോട്ട കിട്ടും.