കോഴിക്കോട് : മലപ്പുറം സ്വദേശികളായ അബ്ദുള്‍ റഹ്മാനും ടി.കസഫൂറയുമാണ് പിടിയിലായത്. വയറുവേദനയ്ക്ക് ചികിത്സ നല്‍കാമെന്ന് പറഞ്ഞാണ് മടവൂര്‍ മഖാമിന് സമീപത്തെ മുറിയില്‍ യുവതിയെ എത്തിച്ചത്. തുടര്‍ന്ന് ഒരു ദ്രാവകം കുടിക്കാൻ നല്‍കി. ഇതിനു പിന്നാലെ മയങ്ങിപ്പോയ യുവതിയെ പ്രതി അബ്ദുള്‍ റഹ്മാൻ മണിക്കൂറുകളോളം പീഡിപ്പിക്കുകയായിരുന്നു. മുറിയില്‍ മന്ത്രവാദത്തിന് സമാനമായ സാഹചര്യങ്ങള്‍ ഒരുക്കിയിരുന്നു.
ഈ മാസം ഒമ്ബതിനാണ് സംഭവം. അബ്ദുള്‍ റഹ്മാനെ സഹായിച്ച ആളാണ് പിടിയിലായ സഫൂറ. ഇരയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കുന്നമംഗലം പൊലീസ് കേസ് എടുത്തത്. അബ്ദുറഹ്മാനെ അരീക്കോട് നിന്നും സഫൂറയെ കാവന്നൂരില്‍ നിന്നുമാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണിപ്പെടുത്തല്‍ ഉള്‍പ്പടെ മൂന്ന് വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. കുന്നമംഗലം സി.ഐ എസ് ശ്രീകുമാറിൻ്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
