കേരളത്തിന്റെ ധനകാര്യ മാനേജ്മെന്‍റ് മികച്ചതായതിനാലാണ് തടസ്സങ്ങളില്ലാത്ത രീതിയില്‍ സംസ്ഥാനത്തിന് മുന്നോട്ട് പോകാൻ കഴിയുന്നയെതന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കേരളത്തിന്റെ ധനകാര്യ മാനേജ്മെന്‍റ് മികച്ചതായതിനാലാണ് തടസ്

 

തിരുവനന്തപുരം : 2016 ന് ശേഷം എട്ടു ശതമാനത്തിന്റെ വര്‍ധനവാണ് ആഭ്യന്തര വളര്‍ച്ചയില്‍ രേഖപ്പെടുത്തിയത്. ചിറയിൻകീഴ് നിയോജക മണ്ഡലം നവകേരള സദസ് തോന്നക്കല്‍ ലൈഫ് സയൻസ് പാര്‍ക്കില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തനത് വരുമാനം 2016 ല്‍ ഉള്ളതിനേക്കാള്‍ 41 ശതമാനം വര്‍ധിച്ചു. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമുള്ള ഏഴു വര്‍ഷത്തിനുള്ളില്‍ ആഭ്യന്തര ഉല്‍പ്പാദനത്തില്‍ ഇരട്ടി വര്‍ധനവുണ്ടായി.

സംസ്ഥാനത്തിന്റെ വരുമാനത്തോടൊപ്പം സുഗമമായ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര ഗവണ്‍മെൻ്റില്‍ നിന്നുള്ള നികുതി വിഹിതവും അര്‍ഹമായ ഗ്രാന്റുകളും ലഭിക്കേണ്ടതുണ്ട്. സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട വിഹിതം മാനദണ്ഡങ്ങള്‍ക്കനുസൃതമായി കേന്ദ്ര ഗവണ്‍മെൻ്റ് അനുവദിക്കണം. കേന്ദ്ര സര്‍ക്കാരിന്

റവന്യു കമ്മി ഗ്രാന്റിലും കേന്ദ്രസംസ്ഥാന ഗവണ്‍മെൻ്റുകള്‍ സംയുക്തമായി നടത്തേണ്ട പദ്ധതികള്‍ക്കുമടക്കം തുക അനുവദിക്കുന്നതില്‍ അനുകൂലമായ സമീപനമല്ല . കിഫ്ബിയിലൂടെ 83,000 കോടി രൂപയുടെ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുകയാണ് ചെയ്യുന്നത്.

എന്നാല്‍ ഇത് പൊതുകടത്തില്‍ ഉള്‍പ്പെടുത്തിയത് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കുറച്ചു. പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കി അതിലൂടെ ലഭിക്കുന്ന വരുമാനത്തിലൂടെ കടം വീട്ടുക എന്ന രീതിയാണ് സ്വീകരിച്ചു വരുന്നത്.

വിവിധ വികസന പദ്ധതികളെ കടമെടുക്കാനുള്ള സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ അധികാരം വെട്ടിക്കുറക്കുന്നത് പ്രതികൂലമായി ബാധിക്കും. എന്നാല്‍ ഈ പ്രതിസന്ധികളിലും ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. രാജ്യത്ത് ഏറ്റവും കുറവ് ദരിദ്രരുള്ള സംസ്ഥാനം ഇന്ന് കേരളമാണ്. 2025 നവംബര്‍ ഒന്നോടെ ഒരാളോ ഒരു കുടുംബമോ അതിദരിദ്രരായി കേരളത്തിലുണ്ടാകില്ല. ആഗോള വിശപ്പ് സൂചികയില്‍ 2013 ല്‍ നമ്മുടെ രാജ്യത്തിൻ്റെ സ്ഥാനം 55 ആയിരുന്നെങ്കില്‍ ഇന്നത് 111 ആണെന്നുള്ളത് ഈ സാഹചര്യത്തില്‍ ചൂണ്ടിക്കാട്ടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.