‘ഇയാള്‍ ഒരു കോമാളിയാണ്, മസില്‍ ഉണ്ടെന്നേയുള്ളൂ’:സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ വേദിയില്‍ ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം ഭീമന്‍ രഘു എണീറ്റ് നിന്നു കൊണ്ട് കേട്ട സംഭവത്തെ കുറിച്ച്‌ പ്രതികരിച്ചിരിച്ച്‌ സംവിധായകന്‍ രഞ്ജിത്ത്.

 

കൊച്ചി : ഭീമന്‍ രഘു എഴുന്നേറ്റ് നിന്ന ഭാഗത്തേക്ക് മുഖ്യമന്ത്രി നോക്കിയില്ല എന്നും അതാണ് തനിക്ക് മുഖ്യമന്ത്രിയോട് ബഹുമാനം തോന്നിയ കാരണം എന്നും രഞ്ജിത്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

രഞ്ജിത്തിന്റെ വാക്കുകള്‍ ഇങ്ങനെ; ‘എനിക്ക് മുഖ്യമന്ത്രിയോടുള്ള ബഹുമാനം അദ്ദേഹം ആ ഭാഗത്തേക്കേ നോക്കിയില്ല എന്നതാണ്. കാരണം മിസ്റ്റര്‍ രഘൂ നിങ്ങള്‍ അവിടെ ഇരിക്കൂ എന്നു പറഞ്ഞാല്‍ ഇയാള്‍ ആളായി. അങ്ങനെ പുള്ളി ആരെയും ആളാക്കില്ല. സിനിമയില്‍ ഇയാള്‍ ഒരു കോമാളിയാണ്. മസില്‍ ഉണ്ടെന്നേയുള്ളൂ. ഞങ്ങളൊക്കെ എത്ര കാലമായി കളിയാക്കി കൊന്നുകൊണ്ടിരിക്കുന്ന ഒരുത്തനാ. മണ്ടനാണ്.

നമ്മുടെ ഒരു സുഹൃത്ത് പറഞ്ഞത്, രഘൂ നിങ്ങളെ ശക്തി കൊണ്ടും ബുദ്ധി കൊണ്ടും എനിക്ക് കീഴ്‌പ്പെടുത്താന്‍ ആവില്ല. ശക്തി കൊണ്ട് മനസിലായി, ബുദ്ധികൊണ്ട്? എന്ന് രഘു തന്നെ ചോദിച്ചു. ബുദ്ധികൊണ്ട് ഞാന്‍ നിങ്ങളെ കുറിച്ച്‌ തമാശ പറഞ്ഞാല്‍ നിങ്ങള്‍ക്ക് മനസിലാവണ്ടേ എന്നായിരുന്നു അയാള്‍ പറഞ്ഞത്.