ഫൈനലില്‍ ഇന്ത്യ തോറ്റു; തുടര്‍ച്ചയായി രണ്ടാം തവണയും അണ്ടര്‍ 19 ഏഷ്യാ കപ്പ് കിരീടം ബംഗ്ലാദേശിന്; ഇന്ത്യ തോല്‍വി വഴങ്ങിയത് 59 റണ്‍സിന്

ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയെ വീഴ്ത്തി ബംഗ്ലാദേശിന് കിരീടം.

തുടര്‍ച്ചയായി രണ്ടാം തവണയാണ് ബംഗ്ലാദേശ് കിരീടത്തില്‍ മുത്തമിടുന്നത്.
ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ 59 റണ്‍സിനാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്.

199 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ മറുപടി വെറും 35.2 ഓവറില്‍ 139 റണ്‍സില്‍ അവസാനിച്ചു. ബംഗ്ലാദേശിന്റെ മുഹമ്മദ് ഇഖ്ബാല്‍ ഹസന്‍ ഇമോന്‍ ആണ് ഫൈനലിലേയും ടൂര്‍ണമെന്റിലേയും താരം.

സ്‌കോര്‍: ബംഗ്ലാദേശ് 198-10 (48.1) | ഇന്ത്യ 139-10 (35.2)