കൊച്ചി: സിപിഎമ്മിനും കോണ്‍ഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ.
2026 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് ജയിക്കില്ലെന്നും മുസ്ലിം ലീഗ് ഒരുപക്ഷേ ജയിക്കുമായിരിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പരിഹസിച്ചു.
ജമാഅത്തെ ഇസ്‌ലാമിയുടെ പണം വാങ്ങി ജനങ്ങളെ വഞ്ചിക്കുകയാണ് കോണ്‍ഗ്രസ് എന്ന് രാജീവ് ആരോപിച്ചു.
രാജ്യത്തെ ഏറ്റവും വലിയ വഞ്ചകരുടെ പാർട്ടിയാണ് കോണ്‍ഗ്രസെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
