സ്വന്തം ലേഖകൻ
തിരുവനന്തപുരം : സമൂഹമാധ്യമങ്ങളില്‍ വൈറലായി സ്റ്റൈല്‍ മന്നൻ രജനികാന്തിന്റെ പുത്തൻ ലുക്ക്. ‘തലൈവര്‍ 170’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി 10 ദിവസത്തേക്ക് കേരളത്തില്‍ എത്തിയതാണ് താരം.
തിരുവനന്തപുരത്ത് ചിത്രീകരണത്തിന് എത്തിയ താരത്തെ കാണാൻ തടിച്ചു കൂടിയ ആരാധകരെ കാറിന്റെ സണ്‍ റൂഫ് തുറന്ന് രജനി അഭിവാദ്യം ചെയ്യുന്ന സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ബിജു സി ജി പകര്‍ത്തിയ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. ശംഖുമുഖത്തെ ഒരു വീടും വെള്ളായണി കാര്‍ഷിക കോളേജും ആണ് കേരളത്തില്‍ തലൈവര്‍ 170 ന്റെ ലൊക്കേഷനുകള്‍ ആകുന്നത്.





മലയാളത്തില്‍ നിന്നും ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍,ഫഹദ് ഫാസില്‍ എന്നിവരെ കൂടാതെ അമിതാഭ് ബച്ചൻ, റാണദഗുപതി, തുഷാര വിജയൻ, ഋതിക സിംഗ് തുടങ്ങി വൻ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ടി ജെ ജ്ഞാനവേല്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ പോലീസ് കഥാപാത്രമായാണ് രജനി എത്തുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറില്‍ സുഭാസ്കരൻ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്ന അനിരുദ്ധ് ആണ്.
