സംസ്ഥാനത്ത് ഇന്നും മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പ്; ശക്തമായ കാറ്റിനും സാധ്യത; അടുത്ത മൂന്ന് മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലർട്ട്; കോട്ടയം ഉൾപ്പെടെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മിക്ക ജില്ലകളിലും മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പ്.

അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ഇതുകൂടാതെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ ഏറ്റവും പുതിയ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ മഴ മുന്നറിയിപ്പ് പ്രകാരം, ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ടുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റെല്ലാ ജില്ലയിലും ഗ്രീൻ അലർട്ടാണ് നിലനില്‍ക്കുന്നത്.

അതേസമയം നാളെ ആഞ്ച് ജില്ലകളില്‍ യെല്ലോ അലർട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.