ഇടുക്കി ജില്ലയിലെ പെരുവന്താനം-കൊക്കയാർ പഞ്ചായത്ത് പരിധിയിലെ പോസ്റ്റ്മോർട്ടം ഇനി കാഞ്ഞിരപ്പള്ളിയിലോ കോട്ടയത്തോ നടത്താം; ഉത്തരവുമയി മനുഷ്യാവകാശ കമ്മിഷൻ

മുണ്ടക്കയം: ഇടുക്കി ജില്ലയിലെ പെരുവന്താനം-കൊക്കയാർ പഞ്ചായത്ത് പരിധിയിലെ പോസ്റ്റ്മോർട്ടം ഇനി കാഞ്ഞിരപ്പള്ളിയിലോ കോട്ടയത്തോ നടത്താമെന്ന് മനുഷ്യാവകാശ കമ്മിഷൻ.

അതത് ജില്ലകളിൽ തന്നെ പോസ്റ്റ്മോർട്ടം നടത്തണമെന്ന നിയമം നിർബന്ധമാക്കിയതോടെ ഇരു പഞ്ചായത്തുകളിലും അസ്വാഭാവിക മരണങ്ങൾ നടക്കുമ്പോൾ കിലോമീറ്ററുകൾ അകലെ ഇടുക്കി മെഡിക്കൽ കോളേജിലും, പീരുമേട്ടിലും മൃതദേഹം എത്തിക്കേണ്ടി വരുന്ന അവസ്ഥയിൽ ആയിരുന്നു.

ഇതോടെ പെരുവന്താനം പഞ്ചായത്തംഗം പി.വൈ.നിസാർ മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകി. ഇതെത്തുടർന്നാണ് സമീപസ്ഥലമായ കാഞ്ഞിരപ്പള്ളിയിലും കോട്ടയത്തും പോസ്റ്റ്മോർട്ടം നടത്താം എന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവ് നൽകിയത്.