പാലക്കാട്: യുവതി ലൈംഗിക പീഡന പരാതി നല്‍കിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ കേരളം വിട്ടെന്ന് സൂചന.
അറസ്റ്റുണ്ടാകുമെന്ന് പേടിച്ച് തമിഴ്നാട്ടിലേക്ക് പോയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. രാഹുലിന്റെ മൂന്ന് നമ്പരും രണ്ട് സഹായികളുടെ നമ്പരും സ്വിച്ച് ഓഫാണ്. കൂടാതെ എംഎല്‍എ ഓഫീസും പൂട്ടിയനിലയിലാണ്. പാലക്കാട്ടെ മുതിർന്ന നേതാക്കളെയൊന്നും ബന്ധപ്പെട്ടിട്ടില്ലെന്നാണ് വിവരം.
രാഹുലിന്റെ അടൂരിലെ വീടിന് പൊലീസ് കാവലേർപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ രാഹുലിന്റെ അമ്മയും സഹോദരിയും മാത്രമാണ് വീട്ടിലുള്ളത്.
പ്രതിഷേധം ഉണ്ടാകാൻ സാദ്ധ്യതയുള്ള സാഹചര്യത്തിലാണ് പൊലീസ് ഇന്നലെ രാത്രി മുതല്‍ കാവലേർപ്പെടുത്തിയത്. വിവിധ യുവജന സംഘടനകളുടെ പ്രതിഷേധ മാർച്ച് ഇങ്ങോട്ടേക്ക് ഉണ്ടാകുമെന്നാണ് പൊലീസിന് കിട്ടിയ വിവരം.
