കോട്ടയം: എന്നും ഒരുപോലെ ഇടിയപ്പം ഉണ്ടാക്കിമടുത്തോ? എങ്കില്‍ അല്പം വ്യത്യസ്തമായി ഒരു ഇടിയപ്പം തയ്യാറാക്കിയാലോ? രുചികരമായ റാഗി ഇടിയപ്പം റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
1. വെള്ളം പാകത്തിന്
ഉപ്പ് പാകത്തിന്
2.റാഗി- 2 കപ്പ്
അരിപ്പൊടി- 1 കപ്പ്
തയ്യാറാക്കുന്ന വിധം
വെള്ളത്തില്‍ ഉപ്പിട്ടു തിളപ്പിച്ച ശേഷം റാഗിപ്പൊടിയും അരിപ്പൊടിയും ചേർത്തു കുഴയ്ക്കുക. ഇതു സേവനാഴിയിലാക്കി ഇടിയപ്പത്തട്ടിലേക്കു പിഴിഞ്ഞ് ആവിയില്‍ വേവിച്ചെടുക്കാം.
