കോട്ടയം: രാവിലെ എന്ത് തയ്യാറാക്കാം എന്ന് ഓർത്ത് വിഷമിക്കാറുണ്ടോ? എങ്കിലിതാ രുചികരമായ ഒരു ഓംലെറ്റ് റെസിപ്പി. ഇത്ര സിംപിളായി എന്നാല്‍ ഹെല്‍ത്തിയായി വീട്ടില്‍ ഓരു ഓംലെറ്റ് നിങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടാകില്ല.
പ്രോട്ടീൻ, നാരുകള്‍, മറ്റ് പോഷകങ്ങള്‍ എന്നിവയാല്‍ സമ്ബന്നമായതിനാല്‍ ഒരു ദിവസത്തേയ്ക്കു വേണ്ട ഊർജ്ജം ഇതില്‍ നിന്നും ലഭിക്കും എന്നതില്‍ സംശയം വേണ്ട. ഇനി രാവിലത്തെ ഭക്ഷണം നിങ്ങളെ മടുപ്പിക്കില്ല.
ചേരുവകള്‍
മുട്ട- 3
ഓട്സ്- 1/4 കപ്പ്
പാല്‍- 1/4 കപ്പ്
സവാള- 1
തക്കാളി- 4
കാരറ്റ്- 1
പച്ചമുളക്- 2
ഉപ്പ്- ആവശ്യത്തിന്
കുരുമുളക്- ആവശ്യത്തിന്
ഒറിഗാനോ- 1ടീസ്പൂണ്‍
വറ്റല്‍മുളക് ചതച്ചത്- 1 ടീസ്പൂണ്‍
ചീസ്- 1/4 ടേബിള്‍സ്പൂണ്‍
മല്ലിയില- ഒരുപിടി
എണ്ണ- 2 ടേബിള്‍സ്പൂണ്‍
മുട്ടിയില്‍ ഓട്സ് ചേർത്ത് ഓംലെറ്റ് തയ്യാറാക്കാം
തയ്യാറാക്കുന്ന വിധം
പച്ചക്കറികള്‍ കഴുകിയെടുത്ത് അരിഞ്ഞ് മാറ്റി വയ്ക്കാം.
ഒരു പാൻ അടുപ്പില്‍ വച്ചു ചൂടാക്കി ഓട്സ് വറുക്കാം.
ഒരു ബൗളിലേയ്ക്കു മുട്ട പൊട്ടിച്ചൊഴിക്കാം.
ആവശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും ചേർത്തു പാല്‍ ഒഴിച്ചിളക്കി യോജിപ്പിച്ചെടുക്കാം മുട്ട.
ഒരു പാൻ അടുപ്പില്‍ വച്ച് എണ്ണ ചേർത്തു ചൂടാക്കാം.
അതിലേയ്ക്ക് മുട്ട മിശ്രിതം ഒഴിച്ചു പരത്താം.
വറുത്തെടുത്ത ഓട്സ് മുട്ടയുടെ മുകളിലായി ചേർക്കാം.
ഒരു ടീസ്പൂണ്‍ ഓറിഗാനോ, ഒരു ടീസ്പൂണ്‍ വറ്റല്‍മുളക് ചതച്ചത്, മല്ലിയില അരിഞ്ഞത് എന്നിവ കൂടി ചേർത്ത് അടച്ചു വയ്ക്കാം.
ഓംലെറ്റ് വെന്ത് പൊങ്ങി വന്നു കഴിഞ്ഞ് അടുപ്പണയ്ക്കാം. ശേഷം ചൂടോടെ കഴിച്ചു നോക്കൂ.
