പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന് ആവര്‍ത്തിച്ച് സിപിഐ. സിപിഐക്ക് അര്‍ഹതപ്പെട്ടതാണ് പ്രതിപക്ഷ ഉപനേതൃസ്ഥാനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കോട്ടയത്ത് പറഞ്ഞു. ഇതില്‍ നിന്ന് പിന്നോട്ട് പോകാന്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. സിപിഐഎമ്മുമായി എല്ലാം ആലോചിച്ചിട്ടുണ്ട്. ഇതിനെ ചൊല്ലി സിപിഐ സിപിഐഎമ്മുമായി വഴിപിരിയില്ല. ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തണമെങ്കില്‍ ഇനിയും ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വന്ദേമാതരം വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. വന്ദേമാതരം പൂര്‍ണമായി ചൊല്ലേണ്ട എന്ന് പറയുന്നത് എന്തുകൊണ്ട് എന്ന് ആലോചിക്കണം. അടിസ്ഥാന മൂല്യങ്ങളെ കോണ്‍ഗ്രസ് മറന്നുപോയി. സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളെ വിമര്‍ശിക്കുന്നില്ല. ജനവിരുദ്ധ നിലപാടുകള്‍ ഉണ്ടായാല്‍ വിമര്‍ശനങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വൈക്കത്ത് അടക്കം ഉണ്ടായ തോല്‍വിയെ കുറിച്ച് പഠിക്കുമെന്നും പരാജയത്തെ കണക്ക് നിരത്തി വിജയമാണെന്ന് പറയില്ലെന്നും അദ്ദേഹം പറഞ്ഞു.
