നോമ്പ് തുറക്കുമ്പോള്‍ കഴിക്കാൻ ഒരു വെറൈറ്റി ഹെല്‍ത്തി വിഭവം തയ്യാറാക്കിയാലോ? വളരെ എളുപ്പത്തില്‍ രുചികരമായി തയ്യാറാക്കാവുന്ന റാഗി ഹല്‍വയുടെ റെസിപ്പി ഇതാ

കോട്ടയം: നോമ്പ് തുറക്കുമ്പോള്‍ കഴിക്കാൻ ഒരു വെറൈറ്റി ഹെല്‍ത്തി വിഭവം തയ്യാറാക്കിയാലോ? വളരെ എളുപ്പത്തില്‍ രുചികരമായി തയ്യാറാക്കാവുന്ന റാഗി ഹല്‍വയുടെ റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകള്‍

റാഗി
തേങ്ങ
വെള്ളം
ശർക്കര
ഏലയ്ക്കാപ്പൊടി
ഉപ്പ്
നെയ്യ്
തയ്യാറാക്കുന്ന വിധം

ഒരു കപ്പ് റാഗി നാലോ അഞ്ചോ മണിക്കൂർ വെള്ളത്തില്‍ കുതിർത്തു വെയ്ക്കുക. റാഗി നന്നായി കഴുകിയെടുത്തതിലേയ്ക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് കൂടി ചേർത്ത് അരച്ചതിനു ശേഷം ആവശ്യത്തിനു വെള്ളം കൂടി ഒഴിച്ച്‌ മൂന്നോ നാലോ തവണ നന്നായി അരിച്ച്‌ അടികട്ടിയുള്ള പാത്രത്തിലേയ്ക്കു മാറ്റുക. മീഡിയം ഫ്ലെയ്മില്‍ റാഗി അടുപ്പില്‍ വെച്ച്‌ അര കപ്പ് ശർക്കര, അര ടീസ്പൂണ്‍ ഏലയ്ക്കാപ്പൊടി, ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക. റാഗി കുറുകി വരുമ്ബോള്‍ ഒന്നേ രണ്ടോ ടേബിള്‍സ്പൂണ്‍ നെയ്യ് കൂടി ചേർത്ത് ഇളക്കുക. ശേഷം അടുപ്പണച്ച്‌ നെയ്യ് പുരട്ടിയ ഒരു പാത്രത്തിലേയ്ക്ക് റാഗി മാറ്റി തണുക്കാൻ വെയ്ക്കുക. ഒരു മണിക്കൂറിനു ശേഷം ആവശ്യാനുസരണം മുറുച്ചു കഴിക്കാം ഈ റാഗി ഹല്‍വ.