കോട്ടയം: വീട്ടില്‍ എളുപ്പത്തില്‍ ഉണ്ടാക്കി എടുക്കാൻ പറ്റിയ ഒരു ഫ്രൂട്ട് കസ്റ്റാർഡ് റെസിപ്പി നോക്കിയാലോ? കുട്ടികള്‍ക്കും മുതിർന്നവർക്കുമെല്ലാം ഇത് ഇഷ്ടമാകും.
എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍
പാല്‍ – 1 ലിറ്റർ
വാനില കസ്റ്റർഡ് പൗഡർ – 3 ടേബിള്‍സ്പൂണ്‍
പഞ്ചസാര – 3/4 കപ്പ്
പച്ച മുന്തിരി കുരു കളഞ്ഞത് (അരിഞ്ഞത്) – 3/4 കപ്പ്
മാങ്ങ (അരിഞ്ഞത്) – 3/4 കപ്പ്
ഏത്തപ്പഴം (അരിഞ്ഞത്) – 3/4 കപ്പ്
കറുത്ത മുന്തിരി (അരിഞ്ഞത്) – 3/4 കപ്പ്
ചെറുപഴം (അരിഞ്ഞത്) – 3/4 കപ്പ്
ആപ്പിള്‍ (അരിഞ്ഞത്) – 3/4 കപ്പ്
തയാറാക്കുന്ന വിധം
ഒരു ഫ്രൈയിങ് പാനില്‍ പാല്‍ ഒഴിച്ച് തിളയ്ക്കുന്നതു വരെ ഇടയ്ക്കിടെ ഇളക്കി കൊടുക്കുക. ഒരു ബൗളില്‍ കസ്റ്റർഡ് പൗഡറും കുറച്ച് പാലും കട്ടകളൊന്നും ഇല്ലാതെ നന്നായി ഇളക്കിയെടുക്കുക. പാല്‍ തിളച്ച ശേഷം പഞ്ചസാരയും കസ്റ്റർഡിന്‍റെ മിശ്രിതവും ചേർത്ത് കുറുകുന്നത് വരെ കൈ വിടാതെ ഇളക്കണം. ശേഷം കസ്റ്റർഡ് തണുക്കാൻ വയ്ക്കുക. കസ്റ്റർഡ് തണുത്ത ശേഷം എല്ലാ ഫ്രൂട്ട്സും ചേർത്ത് നന്നായി ഇളക്കി 2 മണിക്കൂറെങ്കിലും തണുപ്പിക്കാൻ വയ്ക്കുക. ഇത് തണുപ്പോടെ ആസ്വദിക്കുക.
