കോട്ടയത്ത് മരം മുറിക്കുന്നതിനിടെ സ്ട്രോക്ക് വന്ന് മരത്തിൽ കുടുങ്ങിയയാളെ അഗ്നിശമന സേനയെത്തി രക്ഷപ്പെടുത്തി

കോട്ടയം : മരം മുറിക്കുന്നതിനിടെ സ്ട്രോക്ക് വന്ന് മരത്തില്‍ കുടുങ്ങിയയാളെ അഗ്നിശമന രക്ഷാസേന രക്ഷപ്പെടുത്തി.അന്തിച്ചന്തയിലാണ് സംഭവം.

കുമ്മണ്ണൂർ സ്വദേശിയായ ജലീലിലിനാണ് മരം മുറിക്കുന്നതിനിടെ സ്ട്രോക്ക് വന്നത്. തുടർന്ന് സഹായിയായ മലയാലപ്പുഴ സ്വദേശി പ്രസാദ് ജലീലിനെ മരത്തോട് ചേർത്ത് വച്ചു കെട്ടുകയും അഗ്നിശമന സേനയെ വിവരം അറിയിക്കുകയുമായായിരുന്നു.

തുടർന്ന് പത്തനംതിട്ടയില്‍ നിന്നും സംഭവ സ്ഥലത്ത് എത്തിയ അഗ്നിശമന സേന മരത്തില്‍ കുടുങ്ങിയ ജലീലിനെ രക്ഷപ്പെടുത്തി താഴെ എത്തിച്ചു. ജലീലിനെ ഉടൻ തന്നെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ സാബുവിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

ഫയർ & റെസ്ക്യൂ ഓഫീസർ മാരായ പി . ശ്രീനാഥ്, ജെ. അമല്‍ചന്ത്, വിഷ്ണു വിജയ്, അസ്സിം അലി,ആൻസി ജെയിംസ്, ഹോം ഗാർഡ് മാരായ അജയകുമാർ, വിനയചന്ദ്രൻ, എ പി ദില്ലു, എസ് സതീശൻ, എസ്. ശ്രീകുമാർ എന്നിവരും രക്ഷാപ്രവർത്തനത്തില്‍ പങ്കാളികളായി.