ആംബുലൻസിന് പിന്നില്‍ തട്ടിയത് സംബന്ധിച്ചുണ്ടായ തര്‍ക്കം; സ്റ്റേഷനില്‍ അതിക്രമിച്ചുകയറി പൊലീസിനെ ഭീഷണിപ്പെടുത്തി; പഞ്ചായത്തംഗം ഉള്‍പ്പെടെ രണ്ട് പേര്‍ റിമാൻഡില്‍

തിരുവനന്തപുരം: പൂവാര്‍ പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ചുകയറി പൊലീസിനെ ഭീഷണിപ്പെടുത്താൻ കേസില്‍ പഞ്ചായത്തംഗം ഉള്‍പ്പെടെ രണ്ടുപേരെ കോടതി റിമാൻഡു ചെയ്തു.

ഇവര്‍ മറ്റൊരു കേസില്‍ പൊലീസ് പിടികൂടിയവരെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തിരുന്നു. പുല്ലുവിള സ്വദേശികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ പൂവാര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലെ ആംബുലൻസിന് പിന്നില്‍ തട്ടിയത് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് സംഭവത്തിൻ്റെ തുടക്കം.

പൂവാര്‍ ഗ്രാമപ്പഞ്ചായത്ത് അംഗം ശരത്കുമാര്‍, പൂവാര്‍ സ്വദേശി അൻസില്‍ എന്നിവരെയാണ് പൂവാര്‍ പൊലീസ് അറസ്റ്റു ചെയ്തത്. ഇതിന് പിന്നാലെയാണ് ഇവര്‍ സ്റ്റേഷനില്‍ അതിക്രമം കാട്ടിയത്.

ഡി വൈ എഫ് ഐ പ്രവര്‍ത്തകനായ ആംബുലൻസ് ഡ്രൈവര്‍ക്ക് അന്ന് മര്‍ദ്ദനമേറ്റിരുന്നു. ഇതേത്തുടര്‍ന്ന് ശ്യാംകുമാര്‍, യേശുദാസ്, തോമസ് എന്നീ പുല്ലുവിള സ്വദേശികളെ പൂവാര്‍ പൊലീസ് പിടികൂടി സ്റ്റേഷനിലെത്തിക്കുകയായിരുന്നു.