പാലക്കാട്ടും ഇടുക്കിയിലും വൻ കഞ്ചാവ് വേട്ട; പിടിയിലായത് അന്യസംസ്ഥാന തൊഴിലാളികള്‍

പാലക്കാട്: ഇടുക്കിയിലും പാലക്കാട്ടിലും കഞ്ചാവുമായി ഇതര സംസ്ഥാന സ്വദേശികളെ എക്സൈസ് അറസ്റ്റ് ചെയ്തു.

തൊടുപുഴയില്‍ 2.1 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശി ഇസ്തം സർക്കാർ എന്നയാളെയാണ് പിടികൂടിയത്. ഇടുക്കി എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നാർകോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് സർക്കിള്‍ ഇൻസ്പെക്ടർ മിതിൻലാല്‍. ആർ.പി യുടെ നേതൃത്വത്തിലാണ് കേസ് കണ്ടെത്തിയത്.

അന്വേഷണ സംഘത്തില്‍ എക്സൈസ് ഇൻസ്‌പെക്ടർ വിജയകുമാർ.എസ്.ബി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) നെബു.എ.സി, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) സിജുമോൻ, സിവില്‍ എക്സൈസ് ഓഫീസർമാരായ ആല്‍ബിൻ ജോസ്, ജസ്റ്റിൻ ജോസഫ് , അജിത്ത്.ടി.ജെ, തൊടുപുഴ എക്സൈസ് റേഞ്ച് ഓഫീസിലെ സിവില്‍ എക്സൈസ് ഓഫീസർ അബിൻ ഷാജി എന്നിവരും പങ്കെടുത്തു.