മോഷണ കേസിലെ പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ സുനു ഗോപിക്ക് കുത്തേറ്റു; കഴുത്തിന് ഗുരുതരപരിക്ക്

കോട്ടയം: മോഷണ കേസിലെ പ്രതിയെ പിടിക്കാൻ പോയ കോട്ടയം ഗാന്ധനഗർ പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ സുനു ഗോപിക്ക് കുത്തേറ്റു.

കുത്തേറ്റത് പോലീസുകാരന്റെ കഴുത്തിനാണ്. പോലീസ് ഉദ്യോഗസ്ഥനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

വൃദ്ധയെ കെട്ടിയിട്ട് ശേഷം മൂന്ന് പവനും രണ്ടായിരം രൂപയും കവർന്ന പ്രതി അരുണിനെ ഇന്ന് വൈകുന്നേരത്തോടെ കണ്ടെത്തിയ പൊലീസ് സംഘം പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസുദ്യോഗസ്ഥന് കുത്തേറ്റത്. ഗാന്ധിനഗർ സ്റ്റേഷൻ സിപിഒ സുനു ഗോപിക്കാണ് പരിക്കേറ്റത്.

പ്രതി അരുൺ ബാബുവിനെ പിടി കൂടുന്നതിനിടെ പ്രതി കൈയിൽ കരുതിയിരുന്ന കത്തി കൊണ്ട് കഴുത്തിൽ കുത്തുകയായിരുന്നു. കഴുത്തിൽ പന്ത്രണ്ട് സ്റ്റിച്ചുണ്ട്. താടിയുടെ താഴ്ഭാഗത്തായിട്ടും കുത്തേറ്റു.