നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി; കോട്ടയം ഈരാറ്റുപേട്ടയിൽ യുവാവിനെ കാപ്പാ ചുമത്തി കരുതല്‍ തടങ്കലിലടച്ചു

ഈരാറ്റുപേട്ട: നിരവധി മോഷണം, അടിപിടി ക്രിമിനല്‍ കേസുകളിലെ പ്രതിയെ കാപ്പാ ചുമത്തി കരുതല്‍ തടങ്കലിലടച്ചു
.

തെക്കേക്കര മന്തക്കുന്ന് ഭാഗത്തു പുത്തൻപുരക്കല്‍ വീട്ടില്‍ ഹക്കിം മകന്‍ അഫ്സല്‍ (25) എന്നയാളെയാണ്‌ കാപ്പാ നിയമപ്രകാരം വീയുര്‍ സെൻട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലില്‍ അടച്ചത് .

ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ ഈരാറ്റുപേട്ട, കറുകച്ചാല്‍, പാലാ, കടുത്തുരുത്തി, തിടനാട് എന്നീ സ്റ്റേഷനുകളില്‍ മോഷണം, അടിപിടി തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.

ജനങ്ങളുടെ സ്വൈര്യ ജീവതത്തിന് തടസ്സം സൃഷ്ടിക്കുന്ന കുറ്റവാളികള്‍ക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത്. തുടര്‍ന്നും ഇത്തരക്കാര്‍ക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.