പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി, സംഭവം തിരുവല്ലയിൽ

തിരുവല്ല ആലംതുരുത്തിയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. ആലംതുരുത്തി സ്വദേശിനിയും 16കാരിയുമായ ആരതിയാണ് മരിച്ചത്. വീട്ടിലെ കിടപ്പ് മുറിയിലാണ് ആരതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ തിരുവല്ല പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.