പാലാ: അന്‍പതിലേറെ പേര് ഇന്നലെ പാലായുടെ ആകാശം തൊട്ടു. സാഹസിക മനസുള്ളവർ പറന്നുയര്‍ന്നപ്പോള്‍ കാഴ്ചക്കാരായി അതിലേറെ പേര് കൈയടിയോടെ മൈതാനത്ത് നിലയുറപ്പിച്ചു.
എയ്റോസ്പോര്‍ട്സ് വിഭാഗത്തിലുള്ള പാരാസെയിലിഗിന് ഇന്നലെ പാലാ സെന്റ് തോമസ് കോളേജ് മൈതാനമാണ് വേദിയായത്. കോളജ്, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേര് പറന്നുയര്‍ന്ന് പാലാ കാഴ്ചകള്‍ ആസ്വദിക്കാന്‍ എത്തിയിരുന്നു.
കോളജ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് പാലാ ഫ്രണ്ട്സ് ആര്‍ട്സ് ക്ലബ്ബിന്റെ സഹകരണത്തോടെ ഇന്ത്യന്‍ എയര്‍ഫോഴ്സ് റിട്ട. വിംഗ് കമാന്‍ഡറും ശൗര്യചക്ര ജേതാവുമായ യു.കെ.പാലാട്ട്, അസി. ഇന്സ്ട്രക്റും പൂര്‍വ വിദ്യാര്‍ഥിയുമായ ബിനു പെരുമന തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പാരാസെയിലിംഗ് സംഘടിപ്പിച്ചത്.
ജീപ്പിന്റെ സഹായത്തോടെ പാരച്യൂട്ടില്‍ മുകളിലേക്ക് പറക്കാന്‍ സഹായിക്കുന്നതാണ് പാരാസെയിലിംഗ്. നഗരസഭാ ചെയര്മാന് ഷാജു വി. തുരുത്തന്, പ്രിന്‍സിപ്പല്‍ ഡോ. സിബി ജെയിംസ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവർ എത്തിയിരുന്നു.
