അരുവിത്തുറ: ജനുവരി 26ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലേക്ക് അരുവിത്തുറ സെന്റ് ജോർജസ് കോളേജിൽ നിന്നുള്ള രണ്ട് എൻസിസി കേഡറ്റുകൾ തെരഞ്ഞെടുക്കപ്പെട്ടു. എയിഡഡ് വിഭാഗം ബിക്കോം മൂന്നാം വർഷ വിദ്യാർഥി കുരുവിള സെബാസ്റ്റ്യൻ, ബിഎ പൊളിറ്റിക്സ്സ് മൂന്നാം വർഷ വിദ്യാർഥിനി അൽഫോൻസാ അലക്സ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
കഴിഞ്ഞ ആറുമാസമായി നടന്ന നിരന്തരമായ പരിശീലനത്തിലൂടെയും വിവിധ തലങ്ങളിൽ നടന്ന മത്സരങ്ങളിൽ മികവ് തെളിയിച്ചുമാണ് ഇരുവരും റിപ്പബ്ലിക് ദിന പരേഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഡൽഹിയിൽ റിപ്പബ്ലിക് ഡേ പരേഡിനോട് അനുബന്ധിച്ചുള്ള ക്യാമ്പിൽ പരിശീലനത്തിലാണ് ഇരുവരും.
