കോട്ടയം : ചക്രം കറങ്ങാത്തതിനെ തുടർന്ന് തിരുവനന്തപുരത്ത് നിന്നും ഡല്‍ഹിക്ക് പുറപ്പെട്ട കേരള എക്സ്പ്രസ് കോട്ടയം റെയില്‍വെ സ്റ്റേഷനില്‍ പിടിച്ചിട്ടു.
കോട്ടയത്ത് നിന്നും ട്രെയിൻ പുറപ്പെടുന്നതിന് തൊട്ടു മുൻപാണ് തകരാറുണ്ടായത്.
ട്രെയിനിന്റെ പാന്‍ട്രി ബോഗിയുടെ ചക്രം കറങ്ങുന്നില്ലെന്ന് റെയില്‍വേ അധികൃതർ പറഞ്ഞു.
എറണാകുളത്ത് നിന്നും മറ്റൊരു ബോഗി എത്തിച്ച് യാത്ര പുനരാരംഭിക്കുമെന്നും അധികൃതർ പറഞ്ഞു.
കൊല്ലത്ത് എത്തിയപ്പോഴാണ് സാങ്കേതിക പ്രശ്നം ശ്രദ്ധയില്‍പ്പെട്ടത്.
തുടര്‍ന്ന് താത്കാലികമായി പ്രശ്നം പരിഹരിച്ചശേഷം യാത്ര തുടരുകയായിരുന്നു. എന്നാല്‍ കോട്ടയത്ത് എത്തിയപ്പോള്‍ വീണ്ടും തകരാർ കണ്ടെത്തിയതിനെ തുടർന്ന് ട്രെയിൻ പിടിച്ചിടുകയായിരുന്നു.
