കോട്ടയം: കോട്ടയം കെഎസ്ആർടിസിയി റോഡിൽ നിർത്തിയിട്ടിരുന്ന കാറിൽ ഓട്ടോറിക്ഷ ഇടിച്ച് അപകടം.
ഇന്ന് വൈകുന്നേരം 5.30 ഓടെയാണ് സംഭവം. കോട്ടയം കഞ്ഞിക്കുഴി സ്വദേശിയായ പി. ബിജി മാത്യുവിന്റെ കാർ റോഡിൻ്റെ ഇടതുവശത്ത് പാർക്ക് ചെയ്തിരിക്കുകയായിരുന്നു. കാറിൽ നിന്നും ഇറങ്ങി അടുത്തുള്ള ബേക്കറിയിൽ നിന്ന് സാധനം മേടിക്കുന്ന സമയത്തായിരുന്നു അപകടം.
പിന്നിൽ നിന്ന് ഓട്ടോറിക്ഷ കാറിനെ ഇടിച്ച് തലകീഴായി മറിഞ്ഞു. അപകടത്തിൽ കാറും ഓട്ടോറിക്ഷയും ഭാഗികമായി തകർന്നു.
ഓട്ടോയിൽ രണ്ട് യാത്രക്കാരും ഡ്രൈവറും ആയിരുന്നു സഞ്ചരിച്ചിരുന്നത്. അപകടത്തിൽ നിസ്സാര പരിക്കുകളേറ്റ മൂവരെയും കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തുകയും ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു.
