ഇന്ധനവില വർധനവ്: കോട്ടയം ഈസ്‌റ്റ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലി ഗ്യാസ് കുറ്റി ചുമന്നുകൊണ്ട് പ്രതിഷേധ സമരം നടത്തി

കോട്ടയം: പാചകവാതകം, പെട്രോൾ, ഡീസൽ എന്നിവയുടെ വില വർധനവിൽ പ്രതിഷേധിച്ച് കോട്ടയം ഈസ്‌റ്റ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി.

കാലി ഗ്യാസ് കുറ്റി ചുമന്നു കൊണ്ടായിരുന്നു പ്രതിഷേധം. നാട്ടകം കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജോൺ ചാണ്ടി അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പ്രസിഡൻ്റ് സിബി ജോൺ കൈതയിൽ ഉദ്ഘാടനം ചെയ്തു.

ഈസ്‌റ്റ് മണ്ഡലം പ്രസിഡൻ്റ് ഷീബ പുന്നൻ, ജനപ്രതിനിധികളായ ഷീന ബിനു, മിനി ഇട്ടികുഞ്ഞ്, അനിൽ കുമാർ, മഞ്ജു രാജേഷ്, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി വത്സല അപ്പുകുട്ടൻ, മഹിളാ കോൺഗ്രസ് നാട്ടകം മണ്ഡലം പ്രസിഡന്റ് രാജമ്മ അനിൽ പാലാപറമ്പൻ എന്നിവർ പ്രസംഗിച്ചു.