സ്വന്തം ലേഖിക
ന്യൂഡല്‍ഹി: ഹമാസുമായുള്ള യുദ്ധം രൂക്ഷമായിരിക്കെ ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പാക്കാനുള്ള ദൗത്യം പ്രഖ്യാപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം.
ഓപ്പറേഷൻ അജയ് എന്ന ദൗത്യം നാളെ മുതല്‍ ആരംഭിക്കും, ടെല്‍ അവീവില്‍ നിന്ന് ഇന്ത്യക്കാരെയും കൊണ്ടുള്ള ആദ്യവിമാനം നാളെ പുറപ്പെടും ഇന്ത്യയിലേക്ക് മടങ്ങാൻ താത്പര്യമുള്ളവരെ തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു.
പ്രത്യേക വിമാനത്തിലെത്തിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇതിനായി പ്രത്യേക ചാര്‍ട്ടര്‍ വിമാനങ്ങളും മറ്റു ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയെന്ന് ജയശങ്കര്‍ ട്വീറ്റ് ചെയ്തു.
ഇവര്‍ക്ക് വിമാനയാത്ര സംബന്ധിച്ച ഇമെയിലും ഇസ്രായേലിലെ ഇന്ത്യൻ എംബസി അയച്ചു. 18000 ഇന്ത്യക്കാരെ കൂടാതെ ഗുജറാത്തില്‍ നിന്ന് ഇസ്രയേലിലേക്ക് കുടിയേറിയ അറുപതിനായിരത്തോളം ഇന്ത്യൻ വംശജരും സഹായം തേടിയിട്ടുണ്ട്.
