ബീഹാറിൽ ട്രെയിൻ പാളം തെറ്റി അപകടം: നാല് പേര്‍ മരിച്ചു; എഴുപതിലധികം പേര്‍ക്ക് പരിക്ക്; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ഡൽഹി: ബീഹാറിലെ ബക്സറില്‍ ട്രെയിൻ പാളം തെറ്റി 4 പേര്‍ മരിച്ചു.

എഴുപതിലധികം പേര്‍ക്ക് പരിക്കേറ്റു. ഡൽഹി ആനന്ദ് വിഹാറില്‍ നിന്ന് കാമാക്യയിലേക്ക് പോകുകയായിരുന്ന നോര്‍ത്ത് ഈസ്റ്റ്‌ സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിന്റെ 21 കോച്ചുകള്‍ ആണ് രഘുനാഥ്പൂര്‍ സ്റ്റേഷന് സമീപം പാളം തെറ്റിയത്.

ഇന്നലെ രാത്രി 9.35 ഓടെ ആണ് സംഭവം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളെ സജ്ജമാക്കിയിട്ടുണ്ടെന്നും സഹായത്തിനായി ഹെല്‍പ്‌ലൈൻ നമ്പര്‍ ആരംഭിച്ചിട്ടുണ്ടെന്നും ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് അറിയിച്ചു.