ഓണ്‍ലൈൻ ഗെയിം അഡിക്ഷൻ?വർക്കലയില്‍ 23കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: വർക്കലയില്‍ 23കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വർക്കല പാളയംകുന്ന് ഗോകുലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

തിരുവനന്തപുരത്ത് സ്വകാര്യ സ്ഥാപനത്തിലെ അനിമേഷൻ വിദ്യാർത്ഥിയാണ് മരിച്ച ഗോകുല്‍. രാവിലെ മുറിക്കുളില്‍ ഗോകുലിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഓണ്‍ലൈൻ ഗെയിം അഡിക്ഷനാണ് മരണകാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. മരണത്തില്‍ അയിരൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനല്‍കും.