കോട്ടയം താഴത്തങ്ങാടി മത്സര വള്ളംകളി സെപ്റ്റംബർ 29ന്; വള്ളംകളിയുടെ പ്രവർത്തന ഉദ്ഘാടനം ഇന്ന് വൈകിട്ട് ആറിന് കോട്ടയം വെസ്റ്റ് ക്ലബ് ഹാളിൽ മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും; വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷ പരിപാടികൾ ഒഴിവാക്കും

താഴത്തങ്ങാടി: കോട്ടയം താഴത്തങ്ങാടി മത്സര വള്ളംകളി സെപ്റ്റംബർ 29ന് ഉച്ചയ്ക്ക് രണ്ടിനു താഴത്തങ്ങാടി ആറ്റിൽ നടക്കും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വള്ളംകളിയുടെ ഭാഗമായി സാധാരണ സംഘടിപ്പിക്കാറുള്ള ആഘോഷ പരിപാടികൾ ഒഴിവാക്കും.

വള്ളംകളിയുടെ പ്രവർത്തന ഉദ്ഘാടനം ഇന്ന് വൈകിട്ട് ആറിന് കോട്ടയം വെസ്റ്റ് ക്ലബ് ഹാളിൽ മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും.

വള്ളംകളിയുടെ നടത്തിപ്പിനാ യി വിവിധ കമ്മിറ്റികൾ രൂപീകരിച്ചതായി ജനറൽ കൺവീനർ കെ ജി കുരിയച്ചൻ, ജനറൽ സെക്രട്ടറി ടി എസ് അനീഷ്കു മാർ എന്നിവർ അറിയിച്ചു.