കോട്ടയം: ബ്രേക്ക്ഫാസ്റ്റിന് ഒരു വെറൈറ്റി ദോശ ആയാലോ? വളരെ എളുപ്പത്തില്‍ രുചികരമായി തയ്യാറാക്കാവുന്ന ഉള്ളി ദോശയുടെ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
1. എണ്ണ – പാകത്തിന്
2. ദോശമാവ് – അര ലീറ്റര്‍
3. ഉള്ളി പൊടിയായി അരിഞ്ഞത് – ഒരു കപ്പ്
തക്കാളി പൊടിയായി അരിഞ്ഞത് – ഒരു കപ്പ്
പച്ചമുളക് പൊടിയായി അരിഞ്ഞത് – മൂന്ന്
മല്ലിയില പൊടിയായി അരിഞ്ഞത് – കാല് കപ്പ്
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
ദോശക്കല്ലില്‍ മയം പുരട്ടി ഒരു തവി മാവൊഴിച്ചു പരത്തുക. ഇതിനു മുകളില്‍ മൂന്നാമത്തെ ചേരുവ യോജിപ്പിച്ചതു വിതറണം. എണ്ണയോ നെയ്യോ തൂവി മറിച്ചിട്ട് നന്നായി മൊരിയുമ്പോള്‍ ചൂടോടെ വിളമ്പാം.
